ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല. പിണറായിയെ സുധാകരൻ അടിച്ചിട്ട കഥ താൻ മുമ്പ് കേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂര്‍: കെപിസിസി അധ്യക്ഷനായ കെ സുധാകരൻ പക്വത കാണിക്കണമെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. മുഖ്യമന്ത്രിക്കെതിരെ ക്യാമ്പസ് കഥകളല്ല പറയേണ്ടത്. ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല. സുധാകരനെ അധ്യക്ഷനാക്കും മുൻപേ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നു. പിണറായി വിജയനെ സുധാകരൻ അടിച്ചിട്ട കഥ താൻ മുമ്പ് കേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

1965-66 കാലഘട്ടത്തില്‍ കെ സുധാകരൻ ബ്രണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുമായി നിരവധി രാഷ്ട്രീയ സംഘടനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിണറായി വിജയനെ അടിച്ചിട്ട കഥ അറിയില്ലെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. പിണറായി വിജയൻ്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന ആരോപണവും മുമ്പ് കേട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കെപിസിസി അധ്യക്ഷനെന്ന സ്ഥാനത്ത് നിന്ന് കൊണ്ട് ക്യാമ്പസ് കഥകള്‍ പറയുന്നത് കോണ്‍ഗ്രസിന് ഗുണകരമാവില്ല. ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെപിസിസി അധ്യക്ഷ പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: പിണറായി വിജയൻ്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്ന ആരോപണം; കെ സുധാകരൻ ഇന്ന് മറുപടി നൽകും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona