കൊച്ചി: ചലചിത്ര നടൻ സത്താറിന്‍റെ വിയോഗത്തിൽ അനുശോചനവുമായി മമ്മൂട്ടി. വ്യക്തപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന നടനാണ് സത്താറെന്ന് മമ്മൂട്ടി അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൽ ഏറെ തിളങ്ങി നിന്ന നടനാണ് സത്താര്‍. സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു. 

ആലുവായിൽ സത്താറിന്‍റെ വീട്ടിലെത്തി മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ ആയിരുന്നു അന്ത്യം. മൃതദേഹം കടുങ്ങല്ലൂരിലെ വീട്ടിലെത്തിക്കുകയായിരുന്നു. സംസ്കാരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ വൈകിട്ട് നാല് മണിക്ക് നടക്കും.