ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പ്രതിയുടെ പക്കൽനിന്നും പിടികൂടിയത്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1.4 കിലോ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അറസ്റ്റിലായത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം കാലിൽ കെട്ടിവച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പ്രതിയുടെ പക്കൽനിന്നും പിടികൂടിയത്. ഷാർജയിൽ നിന്നും ഇന്ന് പുലർച്ചെയാണ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ അം​ഗമാണ് ഇയാളെന്നാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ പ്രാഥമിക നി​ഗമനം.