ഹിറ്റ്‍ലറുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചതിനാണ്  യുവാവിനെ അറസ്റ്റ് ചെയ്തത്.

മലപ്പുറം: പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിറ്റ്‍ലറുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖങ്ങൾ ഒന്നാക്കി ചേർത്ത് ബോർഡ് സ്ഥാപിച്ചതിനാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകൻ അനസ് (23) ആണ് അറസ്റ്റിലായത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഉള്ള ബോർഡ് വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ആണ് സ്ഥാപിച്ചത്. മങ്കട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.