Asianet News MalayalamAsianet News Malayalam

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീടിനുളളിൽ വച്ച് സത്യകുമാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അപരിചിതൻ വീട്ടിലേക്ക് കയറുന്നതു കണ്ട അയൽവാസികളാണ് പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിച്ചത്. 

man arrested for rape minor girl in palakkad
Author
Palakkad, First Published Aug 26, 2019, 1:35 PM IST

പാലക്കാട്: പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മണ്ണമ്പറ്റ സ്വദേശി സത്യകുമാറാണ് അറസ്റ്റിലായത്. ഇയാളെ പെൺകുട്ടിയുടെ അച്ഛനും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് മണ്ണാർക്കാട് സ്വദേശിയായ പെൺകുട്ടി പീഡനത്തിനിരയായത്. രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീടിനുളളിൽ വച്ച് സത്യകുമാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അപരിചിതൻ വീട്ടിലേക്ക് കയറുന്നതു കണ്ട അയൽവാസികളാണ് പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അച്ഛനും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി മണ്ണാർക്കാട് പൊലീസിലേൽപ്പിച്ചു. 

വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് സത്യകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് സംസാര ശേഷിയും കുറവാണ്. സത്യകുമാറിനെതിരെ പോക്സോ, ബലാൽസംഗം, അതിക്രമിച്ച് കയറൽ, എന്നീകുറ്റകൃത്യങ്ങൾ തടയുന്നതിനുളള വകുപ്പുകൾ പ്രകാരം കേസ്സെടുത്തതായി മണ്ണാർക്കാട് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios