മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 39 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 39 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ. വളയം സ്വദേശി ശ്രീനാഥ് ആണ് കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിലായത്. ഇയാൾ മദ്യം കടത്താനുപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു. ഓണത്തോട് അനുബന്ധിച്ച് മാഹിയിൽ നിന്ന് വ്യാപകമായി മദ്യം കടത്തുന്നു എന്ന വിവരം എക്സൈസിനെ ലഭിച്ചിരുന്നു. പാറക്കടവിലെ ഓട്ടോ ഡ്രൈവർ ആയ പ്രതി ഇടനില വിൽപ്പനക്കാർക്ക് വേണ്ടിയാണ് മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

