ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിൽ ആയത്.
തൃശൂര്‍ : തൃശൂർ റയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്റ് എസ്പ്രസിൽ വന്ന യുവാവാണ് അറസ്റ്റിൽ ആയത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്നെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് തൃശൂരിൽ എത്തിയതാണ് യുവാവ്. ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്നാണ് യുവാവ് നൽകിയ മൊഴി.
Read More : എലത്തൂർ ട്രെയിൻ തീവെയ്പ്; പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്
