മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി.
കോഴിക്കോട്: മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂർ തിരുവാലി , ഓലിക്കൽ സ്വദേശി കൊടിയൻ കുന്നേൽ ബിനോയ് ( 55) ആണ് എക്സൈസിൻ്റ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസിൻ്റ വലയിലായത്. നേരത്തെ 3 അബ്കാരി കേസുകളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആക്രി കച്ചവടക്കാരനായ ബിനോയ് ഇതിന്റെ മറവിലാണ് മാഹിയിൽ നിന്നും മദ്യം കടത്തിയിരുന്നത്.



