കാക്കനാട്: എറണാകുളം കാക്കനാട് പെൺകുട്ടിയെ യുവാവ് തീവെച്ചുകൊന്നു. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തീ വെയ്ക്കുകയായിരുന്നു. പൊള്ളലേറ്റ പെൺകുട്ടിയും യുവാവും  മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിനി ദേവിക (17)യാണ് കൊല്ലപ്പെട്ടത്.  

വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.