അച്ഛനെ കൊന്ന കേസിൽ പതിനാറ് വർഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി സജി. ഇയാളുടെ അച്ഛനെ കൊന്ന കേസിൽ സാക്ഷി മൊഴി കൊടുത്തയാളാണ് അമ്മിണി. 

പത്തനംതിട്ട: തിരുവല്ലയിൽ അയൽവാസിയായ സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ചു. കാരയ്ക്കൽ സ്വദേശി അമ്മിണിക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ കൊന്ന കേസിൽ പതിനാറ് വർഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് പ്രതി സജി. ഇയാളുടെ അച്ഛനെ കൊന്ന കേസിൽ സാക്ഷി മൊഴി കൊടുത്തയാളാണ് അമ്മിണി. ഇതിനെതുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമിക്കാൻ കാരണം. ഗുരുതരമായി പരിക്കേറ്റ അമ്മിണി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാജ്യമൊട്ടാകെ ഒളിച്ചുതാമസിച്ചു, കല്‍പ്പറ്റയില്‍വെച്ച് പിടിവീണു, സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില്‍ അറസ്റ്റ്

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒരു പ്രതികൂടി പിടിയിൽ. കോഴിക്കോട് ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂറിനെയാണ് വയനാട്ടിലെ കൽപ്പറ്റയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രാജ്യത്തിൻ്റെ പലയിടങ്ങളിൽ ഒളിച്ചുതാമസിച്ച് കൽപറ്റയിലെത്തിയപ്പോഴാണ് അബ്ദുൾ ഗഫൂറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

കോഴിക്കോട് കുണ്ടായിത്തോട് പ്രവർത്തിച്ച സമാന്തര ടെലഫോൺ എക്സേഞ്ചിന് പിന്നിലുണ്ടായിരുന്നത് അബ്ദുൾ ഗഫൂറാണ്. മുഖ്യപ്രതി ഷബീറുമായുള്ള ഇടപാടിൻ്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. പാളയത്ത് ബിനാഫെ എന്ന പേരിലുളള ഇയാളുടെ ഓഫീസിലേക്കായിരുന്നു വ്യാജ സിം കാർഡുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമെത്തിച്ചത്.

ബെംഗളൂരു സമാന്തര എക്സേഞ്ച് കേസിലെ പ്രധാന പ്രതി ഇബ്രാഹിം ഉൾപ്പടെ രണ്ടു പേർ കോഴിക്കോട്ടെ കേസിലും നേരത്തെ പിടിയിലായിരുന്നു. നെതർലാൻഡിൽ നിന്ന് സെർവർ വാങ്ങിയാണ് പ്രതികൾ എക്സേഞ്ച് നടത്തിയത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഷബീറിന്‍റെ തെളിവെടുപ്പ് തുടരുകയാണ്. ഇയാളുടെ ഇരുചക്രവാഹനമുൾപ്പടെ കണ്ടെടുത്തു. വിവരങ്ങളടങ്ങിയെ ലാപ് ടോപ്പിനായുളള തെരച്ചിൽ തുടരുകയാണ്.

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് 40 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2007 മുതൽ കമ്പ്യൂട്ടർ ഉപകരണ വിതരണ കമ്പനിയുടെ മറവിലാണ് പ്രതികൾ സമാന്തര എക്സേഞ്ച് നടത്തിയത്. കഴിഞ്ഞവർഷം ജൂലൈയിലാണ് നഗരത്തിലെ 7 കേന്ദ്രങ്ങളിൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.