കുദ്രോളി എന്ന കമ്പനിയിലെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 'കാനയിലേക്ക് പിടിച്ചു തള്ളി'യെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്.  

കൊച്ചി : മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കാന കമ്പി ഇല്ലാതെ നിർമ്മിക്കുന്നത് ചോദ്യം ചെയ്തയാൾക്ക് മർദ്ദനം. പാലാരിവട്ടം സ്വദേശി കുര്യനാണ് മർദ്ദനം ഏറ്റത്. കരാർ കമ്പനി സൂപ്പർവൈസർ മർദിച്ചു എന്നാണ് പരാതി. കുദ്രോളി എന്ന കമ്പനിയിലെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 'കാനയിലേക്ക് പിടിച്ചു തള്ളി'യെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്. നാട്ടുകാർ കൂടിയതിനെ തുടർന്ന് നിർമ്മാണം നിർത്തി. ഇന്നലെയാണ് സംഭവം നടന്നത്. പാലാരിവട്ടം പൊലീസിൽ ആണ് കുര്യൻ പരാതി നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred