പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായിരുന്നു സനിൽ. താന്‍ മത്സരിച്ചതിലെ പ്രതികാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിൽ പറഞ്ഞത്. 

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിലാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായിരുന്നു സനിൽ. താന്‍ മത്സരിച്ചതിലെ പ്രതികാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്‍റെ ആരോപണം. എന്നാല്‍ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി പറഞ്ഞു.