ആലപ്പുഴ: മദ്യപിച്ച് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കൈചൂണ്ടി കൈരളി നഗർ സ്വദേശി സന്തോഷ് (52) ആണ് മരിച്ചത്.   

സന്തോഷിന്റെ മകനും മറ്റ് രണ്ടുപേരും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആയിരുന്നു മരണം. അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.