കുഴഞ്ഞ് വീണ രാജേഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപസ്മാരത്തിന് പുറമേ രാജേഷിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.

കോട്ടയം: അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. ചന്തക്കടവിൽ സ്വദേശി രാജേഷാണ് മരിച്ചത്. കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. ബസിനടിയിലേക്ക് കുഴഞ്ഞ് വീണ രാജേഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപസ്മാരത്തിന് പുറമേ രാജേഷിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred