തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആത്മഹത്യക്ക്  ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി വിജി ആണ് മരിച്ചത്. കൊവിഡ് രോഗമുക്തമായി ആശുപത്രിയിൽ നിന്ന് ഇന്ന് വിട്ടയക്കാനിരിക്കെ ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വാർഡിലെ ശുചി മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച ഇദ്ദേഹത്തെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.