കൊല്ലം: കൊല്ലത്ത് വാക്കുതർക്കത്തിനിടെ മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചതിന് ശേഷം ബാറിന് പുറത്തുവെച്ച് വെടിക്കുന്ന് സ്വദേശി ബിപിനും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബിപിന്‍ രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. 

ബിപിന്‍ കൈകൊണ്ട് രാജുവിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ രാജു നിലത്തുവീണു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് യുവാക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.