മതിലിടിഞ്ഞതിന് പിന്നാലെ കുടുങ്ങിപ്പോയ ഹംസയെ ഫയര്‍ഫോഴ്‍സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍: കണ്ണൂർ വലിയന്നൂരിൽ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് വീട്ടുടമ മരിച്ചു. മഠത്തിൽ ഹംസയാണ് മരിച്ചത്. 62 വയസായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ മകൻ പരിക്കേറ്റ് ചികിത്സയിലാണ്. വൈകീട്ട് ആറ് മണിയോടെയാണ് മതിലിടിഞ്ഞ് വീണത്.

Add Asianetnews as a Preferred SourcegooglePreferred