കണ്ണൂ‍‍‌ർ: കണ്ണൂരിൽ നാൽപ്പത്തിയേഴുകാരൻ പനിബാധിച്ച് മരിച്ചു. മുണ്ടാട് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. കുറച്ച ദിവസമായി പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലായിരുന്നു ഇയാൾ. കൊവിഡ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിലവിൽ 15 പേരാണ് കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇന്ന് മൂന്ന് പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. നിലവിൽ കണ്ണൂർ ജില്ല റെഡ് സോണിലാണ്. ഇത് വരെ 118 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 113 പേർക്കും രോഗം ഭേദമായി. നിലവിൽ 580 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇതിൽ 55 പേർ ആശുപത്രി നിരീക്ഷണത്തിലാണ്.