എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി

തൊടുപുഴ: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടിയയാൾ ഡാമിൽ വീണ് മരിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുളമാവ് ഡാമിൽ വീണ് മരിച്ചത്. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കോഴിക്കടയുടെ മറവിൽ ഇയാൾ മദ്യം വിറ്റിരുന്നു. വിവരമറിഞ്ഞ് ഇവിടെ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി. ഇതിനിടെ ഡാമിൽ വീഴുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.