നില്‍ക്കക്കള്ളിയില്ലാതെ വന്ന ആഷിക്ക് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. നിരവധി മോഷണക്കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രണ്ടാം തവണയും തടവ് ചാടിയ ആള്‍ പിടിയിലായി. താമരശേരി അമ്പായത്തോട് സ്വദേശി ആഷിക്കാണ് പിടിയിലായത്. ബുധനാഴ്ചയാണ് മാനസിക ആരോഗ്യകേന്ദ്രത്തിലെ സെല്ലിന്‍റെ അഴികള്‍ അറുത്ത് മുറിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഇതോടെ പൊലീസ് തെരച്ചില്‍ സജീവമാക്കിയിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ വന്ന ആഷിക്ക് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. നിരവധി മോഷണക്കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.