കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചോയോടെ സ്ഥലത്ത് എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോൺ ആണ് മരിച്ചത്. ഇയാൾക്ക് നാൽപ്പത് വയസ്സായിരുന്നു. കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred