കൊച്ചി: കടബാധ്യത മൂലം മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ നിന്ന് മുങ്ങിയ യുവാവ് പിടിയില്‍. ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് കോട്ടയത്ത് നിന്ന് പിടിയിലായത്. 

പഞ്ചാബി ഹൗസ് എന്ന സിനിമയുടെ കഥ പോലെയാണ് സുധീര്‍ എന്ന യുവാവിന്‍റെ തിരോധാനവും കണ്ടെത്തലും. പെരിയാറില്‍ മുങ്ങിമരിച്ചെന്ന് ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് പെരിയാറിന്‍റെ കരയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചശേഷം സുധീര്‍ കോട്ടയത്തേക്ക് കടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.