ആഡംബര ബസുകളിൽ സ്ഥിരമായി പണം കടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായതെന്നാണ് സൂചന

തിരുവനന്തപുരം: അമരവിള ചെക്പോസ്റ്റിൽ 75 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. പണം കൊണ്ടുവന്ന മധുരൈ സ്വദേശി ഫൈസൽ അമീർ (39) പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിടിച്ചെടുത്ത പണം പൊലീസിന് കൈമാറും. ആഡംബര ബസുകളിൽ സ്ഥിരമായി പണം കടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ നിന്ന് 45 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയിരുന്നു.

പാലക്കാട് 73 ലക്ഷം രൂപ കള്ളപ്പണം പിടികൂടി

മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ 73 ലക്ഷം രൂപ പിടികൂടി. മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനാണ്. കുഴല്‍പണവുമായി പിടിയിലായത്.ഗോപാലപുരം ചെക്പോസ്റ്റ് വഴിയാണ് പ്രതി പണവുമായി എത്തിയത്. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് പണം കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പാലക്കാട് ടൗൺ സൌത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് പണം കണ്ടെത്തിയത്.

മലമ്പുഴ മന്ദക്കാട് സ്വദേശി കണ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥലം വിറ്റുകിട്ടിയ പണമാണ് കൈവശമുള്ളത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആദായ നികുതി വകുപ്പ് കേസിൽ വിശദമായ അന്വേഷണം നടത്തും.

പൊള്ളാച്ചിയില്‍ മലയാളിയുടെ നോട്ടിരിട്ടിപ്പ് തട്ടിപ്പ്; വ്യവസായിയെ പറ്റിച്ച് തട്ടിയത് 5 ലക്ഷം, അറസ്റ്റ്

തമിഴ്നാട് പൊള്ളാച്ചിയിൽ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയെ കബളിപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പാലക്കാട് മേനമ്പാറ സ്വദേശി ഷൺമുഖമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പൊള്ളാച്ചിയ്ക്കടുത്ത ഒടിയകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന രാജേന്ദ്രനാണ് തട്ടിപ്പിന് ഇരയായത്. 

പണം നൽകിയാൽ ഇരട്ടിയായി തിരിച്ചു നൽകാമെന്നു പറഞ്ഞാണ് ഷൺമുഖം രാജേന്ദ്രനെ ബന്ധപ്പെടുന്നത്. പൊള്ളാച്ചി മുല്ലുപടി റെയിൽവെ സ്റ്റേഷനു സമീപത്തു വച്ച് രാജേന്ദ്രൻ 25000 രൂപ ഷൺമുഖത്തിനു നൽകി. ഇയാൾ ഇത്, 50000 രൂപയുടെ കള്ളപ്പണമായി തിരികെ നൽകി വിശ്വാസം സമ്പാദിച്ചു. തുടർന്ന് രാജേന്ദ്രനെ വീണ്ടും ഫോണിൽ വിളിച്ച്, അഞ്ചു ലക്ഷം തന്നാൽ പത്തുലക്ഷമായി തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി. പഴയ സ്ഥലത്തുതന്നെ എത്തി രാജേന്ദ്രൻ 5 ലക്ഷം രൂപ ഷണ്‍മുഖത്തിന് കൈമാറി.