ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി എത്തിയ ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മ

തിരുവനന്തപുരം: കുടുംബവഴക്കിനിടെ കുത്തേറ്റ് മരുമകൻ മരിച്ചു. തിരുവനന്തപുരം വെട്ടുകാട് ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. വെട്ടുകാട് സ്വദേശി ലിജിൻ (33) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ലിജിൻ്റെ ഭാര്യാപിതാവ് നിക്കോളാസ് വലിയതുറ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി എത്തിയ ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. മദ്യപാനിയായ ലിജിൻ സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷമാണ് സംഭവ സ്ഥലത്തെത്തിയത്. പത്തിലധികം സുഹൃത്തുക്കൾ ലിജിനൊപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുട്ടിൽ നടന്ന വഴക്കിനിടെ ലിജിന് കുത്തേൽക്കുകയായിരുന്നു. 

ശരീരത്തിൽ മാരകമായ കുത്തേറ്റ ലിജിൻ സംഭവ സ്ഥലത്തു കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലിജിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കും. 

മുൻപ് പല തവണ നിക്കോളാസും മരുമകൻ ലിജിനുമായി കുടുംബ വഴക്കുണ്ടായിരുന്നു. ഇതിന് വലിയ തുറ പോലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.