ഇടുക്കി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റത്ത് ഒഴുക്കിൽ പെട്ടുപോയ കാറിൽ നിന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തി. അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പത്തിമറ്റം പഞ്ചായത്തിലെ പാലത്തിന് സമീപത്താണ് സംഭവം. വെള്ളം കയറിയ പാലത്തിലൂടെ സാഹസികമായി വണ്ടിയോടിച്ചയാളാണ് അപകടത്തിൽ പെട്ടത്. അപ്പുറത്ത് വേറെ വഴി ഉണ്ടായിട്ടും വെള്ളം കയറിയ പാലത്തിലൂടെ ഇയാൾ വണ്ടിയോടിച്ച് പോകുകയായിരുന്നു. ഇതിനിതെ പാലത്തിന്‍റെ ഭിത്തിയിൽ തട്ടിയ കാര്‍ വെള്ളത്തിൽ വീണു. ജെസിബി ഉപയോഗിച്ച് കാര്‍ കരയറ്റാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് വീണ് ഒഴുകി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് യാത്രക്കാരനെ കരയറ്റുകയായിരുന്നു. പരിക്കുകളൊന്നും ഇല്ലാതെ ഇയാൾ രക്ഷപ്പെട്ടിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ ഒലിച്ച് പോകാത്ത വിധം കാറ് കെട്ടി വച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ കാണാം: