വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന കടയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്

കൊല്ലം: പുനലൂരിൽ കടയിൽ കിടന്നുറങ്ങിയ ആൾ വെന്തുമരിച്ചു. ചെമ്മന്തൂർ സ്വദേശി ഐസക്ക് അലക്സാണ്ടറാണ് മരിച്ചത്. 68 വയസായിരുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന കടയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ സമീപത്തെ കടകളിലെത്തിയവരാണ് ഐസക്കിന്‍റെ കടയിൽ തീ കത്തിയത് കണ്ട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഐസക്കിന്‍റെ മൃതദേഹം. കടയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങളും കത്തി നശിച്ചു. 

തൊട്ടടുത്തൊന്നും വീടുകളില്ലാത്തതിനാൽ രാവിലെ മാത്രമാണ് അപകടവിവരം എല്ലാവരും അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.