ആലുവ: ആലുവ സർക്കാർ ആശുപത്രിക്ക് മുന്നിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളേജിന് സമീപം താമസിക്കുന്ന ചിപ്പി എന്നയാളാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ലഹരി വിമുക്ത ചികിത്സയ്ക്കെത്തിയവർ തമ്മിലാണ് ഏറ്റുമുട്ടിയത്. മണികഠ്ണൻ എന്നയാളാണ് അക്രമണത്തിന് പിന്നിൽ. ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

ആക്രമണത്തിൽ ആലുവ ചൂണ്ടി സ്വദേശികളായ വിശാൽ, കൃഷ്ണദാസ് എന്നിവർക്ക് പരിക്കേറ്റു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കൽ കോളേജിലും കൃഷ്ണദാസിലെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചു.

പ്രതികൾ സ്ഥിരമായി ആശുപത്രിയിലെത്തി മരുന്ന് വാങ്ങിക്കുന്നവരാണ്. പതിവുപോലെ മരുന്ന് വാങ്ങിക്കാൻ എത്തിയപ്പോൾ മണികഠ്ണ്ടനും ചിപ്പിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മണികഠ്ണ്ടൻ മൂന്ന് പേരെയും കുത്തുകയായിരുന്നു. മണികഠ്ണ്ടനുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറ‍ഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം ചിപ്പിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും.