തിരുവനന്തപുരം: പാറശ്ശാലയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 55 കാരന്‍ കുത്തേറ്റ് മരിച്ചു. പാറശ്ശാല ഇലങ്കം സ്വദേശി മണിയാണ് കുത്തേറ്റ് മരിച്ചത്. സംഘർഷത്തിൽ മറ്റ് മൂന്ന് പേർക്കും കത്തേറ്റു. മരിച്ച മണിയന്‍റെ സഹോദരൻ ബിനുവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മറ്റി. മറ്റ് രണ്ടു പേരെ പാറശ്ശാല ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.