സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ രാവിലെ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപവാസികൾ പറയുന്നു.

കൊച്ചി: എറണാകുളം അമ്പലമേട്ടില്‍ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. അമ്പലമേട് പെരിങ്ങാല സ്വദേശിയായ മുരളി (45)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ രാവിലെ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപവാസികൾ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിന് പിന്നാലെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യ ആണിത്. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളത്തിനടുത്ത് തൂവാനൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജ് (38) ആണ് നേരത്തെ മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളിലും തുടക്കത്തിൽ ബെവ്കോ ഔട്‌ലെറ്റുകളും ബാറുകളും തുറന്നിരുന്നു. എന്നാൽ രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് എല്ലാ മദ്യശാലകളും പൂട്ടിയത്. നാല് ദിവസമായി സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞ് കിടക്കുകയാണ്.