പാലക്കാട്: വിദേശത്ത് നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ പ്രതിയായ ഉല്ലാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് ജില്ലയിലെ ലക്കിടി മുളഞ്ഞൂരിലാണ് സംഭവം. യുവതി ഒറ്റയ്ക്കായിരുന്നു ക്വാറന്റീനിൽ താമസിച്ചിരുന്നത്. താമസ സ്ഥലത്ത് രാത്രിയെത്തിയ ഉല്ലാസ് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.