മലപ്പുറം: പൊന്നാനിയിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനാണ് മർദ്ദനമേറ്റത്. പൊന്നാനി കടപ്പുറത്ത് വച്ചാണ് ഒരു സംഘം ആളുകൾ പ്രവീണിനെ മർദ്ദിച്ചത്. പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയ്യറ്ററിൽ വച്ചുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് മർദ്ദനമെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള സൂചന. പ്രവീൺ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനാൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.