തിരുവനന്തപുരം തമ്പാനൂരിലെ ബോബന്‍ പ്ലാസ ഹോട്ടലില്‍ കുത്തേറ്റ് യുവാവ് മരിച്ചു.

തമ്പാനൂര്‍: തിരുവനന്തപുരം തമ്പാനൂരിലെ ബോബന്‍ പ്ലാസ ഹോട്ടലില്‍ കുത്തേറ്റ് യുവാവ് മരിച്ചു. പൂജപ്പുര സ്വദേശി ശ്രീനിവാസന്‍ ആണ് മരിച്ചത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് രാവിലെ ഏഴരയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതായും തുടര്‍ന്ന് ശ്രീനിവാസനെ സുഹൃത്തുക്കള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. ശ്രീനിവാസനെ കുത്തിക്കൊലപ്പെടുത്തിയത് കലേഷെന്ന മറ്റൊരു സുഹൃത്താണെന്ന് കസ്റ്റഡിയിലായവര്‍ പൊലീസിന് മൊഴി നല്‍കി.

ശ്രീനിവാസന്‍റെ നിലവിളി കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഗിരീഷിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു.