ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണം.

തൃശ്ശൂര്‍: തൃശ്ശൂര്‍ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. വേലൂർ സ്വദേശി സുബിൻ ആണ് മരിച്ചത്.
മണിമലർക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. മണിമലര്‍ക്കാവ് സ്വദേശി രമേശനാണ് 
സുബിനെ കുത്തിയത്. സുബിനും രമേശനെ തിരിച്ച് കുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണം.

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററുടെ ആത്മഹത്യ; ആരോപണവിധേയനായ പ്രജീവിനെതിരെ കേസെടുത്തു

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവിനെതിരെ പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 

ഇതിന് പുറമെ ബന്ധുക്കളും പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയിരുന്നു. കേസ് എടുത്ത സാഹചര്യത്തിൽ പ്രജീവ് കീഴടങ്ങാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.