കാസർകോട്: കൊവിഡ് കെയർ സെൻ്ററിൽ നിന്നും തടവുചാടിയ കൊവിഡ് രോഗിയെ പശുവിനെ മോഷ്ടിക്കുന്നതിനിടെ പൊലീസ് പിടികൂടി. കാസർകോട് മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീനെയാണ് പൊലീസ് പിടികൂടിയത്. 

ആഗസ്റ്റ് 24-നാണ് അഞ്ചരക്കണ്ടിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ നിന്നും ഇയാൾ തടവുചാടിയത്. അന്നു മുതൽ ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു ഇതിനിടെയാണ് ബദിയടുക്ക പൊലീസ് പ്രദേശത്ത് നിന്നും പശുവിനെ മോഷ്ടിക്കുന്നതിനിടയിൽ ഇയാളെ പിടികൂടിയത്. 

കാസർകോടും കർണാടകയും അടക്കം ബന്ധങ്ങളുള്ള ഇയാൾ പുറത്തു ചാടിയത് ആരോഗ്യവകുപ്പിനും പൊലീസിനും തലവേദനയായിരുന്നു. ഇയാളുടെ ഫോട്ടോ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ലോറി മോഷണമടക്കമുള്ള കേസുകളിൽ നേരത്തെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു.