Asianet News MalayalamAsianet News Malayalam

ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തൂങ്ങിമരിച്ചു

റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നത്

Man who killed wife commit suicide
Author
Thiruvananthapuram, First Published Aug 17, 2021, 9:09 AM IST

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി  ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 15 നാണ് ഇയാൾ തന്റെ ഭാര്യ മീനയെ വെട്ടിക്കൊന്നത്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിക്കുകയായിരുന്നു. മദ്യപിക്കാനായി കാശ് കൊടുക്കാത്തതിനാണ് ഷാജി ഭാര്യയെ വെട്ടിക്കൊന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. മീനയുടെ അമ്മയുടെ ഒപ്പമാണ് മക്കൾ താമസിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios