സഹപാഠിയോട്‌ വഴിയിൽ വച്ച് സംസാരിച്ചതിനാണ് സദാചാര പൊലീസ് ചമഞ്ഞ് ജിനീഷ് വിദ്യാർത്ഥിയെ നടുറോട്ടിലിട്ട് തല്ലിയത്. 

കണ്ണൂർ: പാനൂരിൽ പത്താംക്ലാസുകാരനെ നടുറോട്ടിലിട്ട് ക്രൂരമായി മർദ്ദിച്ച കേസില്‍ പ്രതി പിടിയില്‍. സിപിഎം ബ്രാഞ്ച് അംഗമായ ഓട്ടോ ഡ്രൈവർ ജിനീഷാണ് പിടിയിലായത്. സഹപാഠിയോട്‌ വഴിയിൽ വച്ച് സംസാരിച്ചതിനാണ് സദാചാര പൊലീസ് ചമഞ്ഞ് ജിനീഷ് വിദ്യാർത്ഥിയെ നടുറോട്ടിലിട്ട് തല്ലിയത്. 

ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയോടൊത്ത് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു പത്താംക്ലാസുകാരൻ. മുത്താറപ്പീടിക കവലയിലെത്തിയതും ഡ്രൈവർ ജിനീഷ് കുട്ടിയെ തടഞ്ഞു നിർത്തി പൊതിരെ തല്ലുകയായിരുന്നു.