കണ്ണൂർ: കൊവിഡ് നെഗറ്റിവായി തുടർ ചികിത്സയിലായിരുന്നയാൾ മരിച്ചു. മാഹി സ്വദേശി ഭാസ്കരൻ (70) ആണ് മരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഭാസ്കരന് രണ്ട് ആഴ്ചയ്ക്ക് മുൻപ് കൊവിഡ് പരിശോധന ഫലം നെഗറ്റീവായി വന്നിരുന്നു, എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 

ഒരാഴ്ചയ്ക്കിടെ ഇതും രണ്ടാം തവണയാണ് കണ്ണൂരിൽ കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയിൽ തുടരുന്നയാൾ മരണപ്പെടുന്നത്. പാപ്പിനിശ്ശേരി സ്വദേശിയായ കുഞ്ഞിരാമൻ എന്ന 81 കാരനും സമാനമായി കൊവിഡ് മുക്തി നേടിയ ശേഷം മരണപ്പെട്ടിരുന്നു. 

കൊവിഡ് ചികിത്സിച്ച് ചിക്തിസയിലായിരുന്ന കുഞ്ഞിരാമന് ഇരുപതാം തീയതി നെഗറ്റീവ് ഫലം വന്നെങ്കിലും അതിനോടകം അബോധവസ്ഥയിലായതിനാൽ ചികിത്സയിൽ തുടരുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന കരൾ രോഗം മൂർച്ഛിച്ചതാണ് ഇയാളുടെ ആരോഗ്യനില വഷളാവാൻ കാരണമായത്. തുടർന്ന് ജൂൺ 27-ന് രാത്രിയോടെ ഇയാൾ മരണപ്പെട്ടു.