ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി കടകളിലടക്കം പോയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

മലപ്പുറം: മലപ്പുറം ചീക്കോട് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീനില്‍ കഴിയവേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിരുന്നതായി വിവരം. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി കടകളിലടക്കം പോയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ മാസം 23ന് ഇയാള്‍ മൊബൈൽ കടയിൽ കയറുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കട അടയ്ക്കാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. മലപ്പുറത്ത് ഇന്നലെ മാത്രം 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

എറണാകുളത്ത് ചന്തയില്‍ മിന്നല്‍ പരിശോധന; നിർദേശങ്ങൾ പാലിക്കാത്തവര്‍ക്കെതിരെ നടപടി തുടങ്ങി

രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു, പ്രതിദിന വർധന 21,000 കടന്നേക്കും, മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരം