കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് കർശന നടപടിയുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും. ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നതിനെ തുടർന്നാണ് പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി. ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു. 

കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ കോർട്ടീന അടക്കാൻ തീരുമാനിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് ഇവർ ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രം, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയ്ക്കായി എത്തിയിരുന്നു. ജനറൽ ആശുപത്രിയിലെ 72 പേർ സമ്പർക്ക പട്ടികയിൽ വന്നതോടെ ഇവരെ രീക്ഷണത്തിലാക്കി. 

പകരം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് രോഗിക്കൊപ്പം വാർഡിൽ കഴിഞ്ഞ എട്ടു രോഗികളെയും നിരീക്ഷണത്തിലാക്കി. ഇവർക്കൊപ്പം തൊഴിൽ ഉറപ്പ് ജോലി ചെയ്ത 25 പേരെ നിരീക്ഷണത്തിലാക്കി. കുടുംബാംഗങ്ങളുടെ സ്രവം പരിശോധനക്ക് അയച്ചു. ഇവരുടെ രോഗത്തിൻറെ ഉറവിടം കണ്ടെത്തയിട്ടില്ല. ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം അണുമുക്തമാക്കുകയും പഞ്ചായത്തിലെ 15, 16 വാർഡുകൾ കോൺടൈന്മെന്റ് സോൺ ആക്കുകയും ചെയ്തു. 

കൊച്ചി ബ്രോഡ് വേ മാർക്കറ്റിൽ നിന്നും 132 പേരുടെ സ്രവം പരിശോധനക്കയച്ചതിൽ ഫലം വന്ന ഒൻപതെണ്ണം നെഗറ്റീവാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമാണെങ്കിലും നഗരം അടച്ചിടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. കൊച്ചി നഗരത്തിലെ മാർക്കറ്റുകളിലും മാളുകളിലും ഗരസഭയും സർശന നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര കേന്ദ്രങ്ങൾക്കെതിരെ ന നടപടി ഉണ്ടാകുമെന്ന് യേർ സൗമനി ജയിൻ അറയിച്ചു. നഗരസഭാ കെട്ടിടത്തിലേക്ക് സന്ദർശകരെ കയറ്റുന്നതിലും നിയന്ത്രണം ഉണ്ടാകും. നെടുന്പാശ്ശേരി വിമാനത്താവളത്തിലെത്തുന് പ്രവാസികൾക്ക് ആന്റിജൻ പരിശോധനയും തുടങ്ങി.