വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: വയനാട് ജില്ലയില്‍ വ്യാഴാഴ്ച പെയ്തത് കനത്ത മഴ. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില്‍ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു. സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. കണ്ണൂര്‍ ഇരിക്കൂറില്‍ 156 മി. മീറ്റര്‍ മഴപെയ്തു.
മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 106.2 മി. മീറ്ററാണ് നിലമ്പൂരില്‍ വ്യാഴാഴ്ച പെയ്ത മഴ. പാലക്കാട് നഗരത്തില്‍ 70.9 മി. മീറ്റര്‍ മഴ പെയ്തു. തൃശൂരിലെ വെള്ളാനിക്കരയിലാണ് മഴ കൂടുതല്‍ ലഭിച്ചത്.(81.3മി. മീറ്റര്‍). എറണാകുളം ജില്ലയിലും കനത്ത മഴയാണ് വ്യാഴാഴ്ച പെയ്തത്. പെരുമ്പാവൂരില്‍ 86 മി. മീറ്റര്‍ മഴ പെയ്തപ്പോള്‍ ആലുവയില്‍ 64 മി. മീറ്ററും കൊച്ചിയില്‍ 66.7 മി. മീറ്ററും മഴ ലഭിച്ചു. ഇടുക്കിയിലും കോട്ടയത്തും വ്യാഴാഴ്ച മഴ കനത്തു. കാഞ്ഞിരപ്പള്ളിയില്‍ 118.4 മി. മീറ്റര്‍ മഴ ലഭിച്ചു.
ഇടുക്കി പീരുമേടില്‍ 186മി. മീറ്ററും മൂന്നാറില്‍ 194 മി. മീറ്ററും മയിലാടുംപാറയില്‍ 92 മി. മീറ്ററും മഴ പെയ്തു. പത്തനംതിട്ട കോന്നിയില്‍ 91 മി. മീറ്റര്‍ മഴ പെയ്തു. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
