നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കുമെന്നാണ് മനയത്ത് ചന്ദ്രന്‍റെ അവകാശ വാദം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങവെ ഒരുമിച്ച് നീങ്ങാനുള്ള നീക്കത്തിലായിരുന്നു ജെഡിഎസും എൽജെഡിയും. എന്നാൽ ചർച്ചകളിൽ തട്ടി ലയനം നീണ്ടുപോയതോടെ ജെഡിഎസിനെ പിളർത്താനുള്ള നീക്കത്തിലേക്കാണ് എൽജെഡി കടക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിലൂടെ പരസ്യമായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എൽജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കുമെന്നാണ് മനയത്ത് ചന്ദ്രന്‍റെ അവകാശ വാദം. ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ജെഡിഎസിലെ പ്രബല വിഭാഗം എല്‍ജെഡിയിലെത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

താനടക്കമുള്ള നേതാക്കളുമായി ജെഡിഎസിലെ പ്രമുഖർ ചർച്ചനടത്തിയെന്നും മനയത്ത് ചന്ദ്രൻ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ തീരുമാനം അധികം വൈകില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം വടകരയിൽ സ്വന്തം നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.