കർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാള്‍ അടുത്ത സമ്പർക്കം പുലർത്തിയിരുന്നു. 

മംഗ്ലൂരു: മംഗ്ലൂരുവിൽ നിപ സശയിച്ച ലാബ് ടെക്നീഷ്യന്‍റെ പരിശോധന ഫലം നെഗറ്റീവ്. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കാർവാഡ് സ്വദേശിയായ ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തിൽ നിന്ന് എത്തിയ ഒരാളുമായി ഇയാള്‍ അടുത്ത സമ്പർക്കം പുലർത്തിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona