Asianet News MalayalamAsianet News Malayalam

"എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല" പാലാ സീറ്റിലുറച്ച് മാണി സി കാപ്പൻ

മൂന്ന് തവണ തോറ്റാണ് നാലാം തവണ പാലായിൽ ജയിച്ചത് . എപ്പോഴും സീറ്റ് ചോദിച്ച് പിന്നാലെ നടക്കേണ്ടതില്ലെന്ന് മാണി സി കാപ്പൻ

mani c kappan pala constituency reaction
Author
Kottayam, First Published Jan 23, 2021, 11:56 AM IST

കോട്ടയം: പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് വച്ച് മാറി ഒത്തു തീര്‍പ്പ് ഫോര്‍മുല പാടെ തള്ളി മാണി സി കാപ്പൻ. പാലാ മണ്ഡലം വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പാലാ തന്നെ വേണം. മൂന്ന് തവണ തോറ്റാണ് നാലാം തവണ പാലായിൽ നിന്ന് ജയിച്ചത് . പിടിച്ചെടുത്ത സീറ്റാണ് പാലാ. അത് തോറ്റ പാര്‍ട്ടിക്ക് വിട്ടു കൊടുക്കേണ്ട കാര്യം ഇല്ല. സീറ്റ് തരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതുകൊണ്ട്  എപ്പോഴും സീറ്റ് ചോദിച്ച് പിന്നാലെ നടക്കേണ്ടതില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. 

കുട്ടനാട് സീറ്റ് വേണ്ട. "എന്തിന് കുട്ടനാട്, എനിക്ക് നീന്താൻ പോലും അറിയില്ല" എന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം

 

Follow Us:
Download App:
  • android
  • ios