പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് കൂടുമാറ്റം. എംഎല്‍എ സ്ഥാനം അടക്കം രാജിവെച്ചാണ് ഗോവിന്ദാസ് ബിജെപിയില്‍ ചേർന്നത്.

ദില്ലി: മണിപ്പൂർ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജം ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബീരേന്‍ സിങ് ആണ് അംഗത്വം നല്‍കി സ്വീകരിച്ചത്. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് കൂടുമാറ്റം. എംഎല്‍എ സ്ഥാനം അടക്കം രാജിവെച്ചാണ് ഗോവിന്ദാസ് ബിജെപിയില്‍ ചേർന്നത്. മണിപ്പൂര്‍ ഇടക്കാല അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ലോകേൻ സിങിനെ അടുത്തിടെ നിയമിച്ചിരുന്നു.