Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിലാർ നദികളിൽ പ്രളയസാധ്യത, കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രത നിർദേശം

ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷി യിലെത്തുന്നതിനു മുമ്പ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ അറിയിച്ചു. 

maniyar dam pathanamthitta shutter open
Author
Pathanamthitta, First Published May 15, 2021, 12:14 PM IST

പത്തനംതിട്ട: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ പത്തനംതിട്ടയിലെ മണിമല, അച്ചൻകോവിലാർ നദികളിൽ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. ഓറഞ്ച് ബുള്ളറ്റിൽ പുറത്തിറക്കി. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് മണിമലയാറിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയത്. തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാൽ അച്ചൻകോവിലാറിലും പ്രളയ മുന്നറിയിപ്പുണ്ട്. മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദ്ദേശിച്ചു. 

പത്തനംതിട്ടയിൽ കേന്ദ്ര ജല കമ്മീഷൻ  പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത നിർദേശം നൽകിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി. മഴ കനത്താൽ മൂഴിയാർ അണക്കെട്ടും ഇന് തുറക്കേണ്ടി വരുമെന്നും കളക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

മണിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മണിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. 4 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ്‌ ഉയർത്തിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് പരമാവധി സംഭരണശേഷിയിലെത്തുന്നതിന് മുമ്പ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ അറിയിച്ചു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഈ പശ്ചാത്തലത്തിൽ നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകി. 

 

Follow Us:
Download App:
  • android
  • ios