മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 10 ഉദ്യോഗസ്ഥര്‍ക്കും 13 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജയില്‍ തത്കാലത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്. 

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഓണാഘോഷം നടത്തിയ കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കെതിര പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് ഇവിടെ ഓണാഘോഷം നടന്നത്. ആഘോഷത്തിന് നേതൃത്വം നല്‍കിയ അമ്പതോളം ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.