ദില്ലി: മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മന്‍മോഹന്‍സിംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി , രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്  എന്നിവർ മൻമോഹൻ സിംഗിനൊപ്പം ഉണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ എതിരില്ലാതെയാണ് മന്‍മോഹന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.