ആലപ്പുഴ മാന്നാറിൽ സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കോണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാൽ ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ ബിന്ദുവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നോട്ടീസ് നൽകി വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ കേസിന്‍റെ അന്വേഷണ വിവരങ്ങള്‍ പൊലീസ് എന്‍ഫോഴ്സ്മെന്‍റിനെ അറിയിച്ചു. കേസില്‍ സമാന്തര അന്വേഷണം ആവശ്യമുണ്ടോയെന്ന് ഇഡി തീരുമാനിക്കും. സംഭവത്തില്‍ കസ്റ്റംസും പൊലീസ് അന്വേഷം തുടരുകയാണ്. അതിനിടെ, യുവതിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചെന്നും പൊലീസ് പറയുന്നു.

സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഹനീഫയുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഹനീഫയുമായി ബന്ധമുള്ള ആളുകളാണ് തട്ടിക്കോണ്ട് പോകലിന് പിന്നിലെന്ന് ബിന്ദു പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാൽ ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ ബിന്ദുവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നോട്ടീസ് നൽകി വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.