കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ശാന്തിഗിരി കോളിത്തട്ടിൽ നാലംഗ മാവോയിസ്റ്റ് സംഘം എത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി . കോളിത്തട്ട് സ്വദേശിയും മുൻ ഫോറസ്റ്റ് വാച്ചറുമായ രാജൻ, കോളിത്തട്ട് സ്വദേശി മനോജ് എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്.

സംഘത്തിൽ രണ്ട് പുരുഷൻമാരും, രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇന്നലെ  വൈകിട്ട് ആറിന് എത്തിയ സംഘം രാത്രി ഒമ്പതോടെയാണ് മടങ്ങിയത്.അരിയും. പച്ചക്കറികളും, ആട്ടയും ശേഖരിച്ച സംഘം ലാപ്ടോപ്പുകളും ചാർജ് ചെയ്തു.

മുമ്പ് പല തവണ മാവോയിസ്റ്റുകൾ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ 1 കിലോമീറ്റർ   അകലെയാണ് ഇത്തവണ  എത്തിയത്.കേളകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.