അനുയോജ്യനായ ഒരാളെ തന്നെയാണ് വത്തിക്കാൻ, അതിരൂപതയുടെ ഭരണ ചുമതല ഏൽപിച്ചതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ ചുമതല ഏറ്റെടുത്തു. അനുയോജ്യനായ ഒരാളെ തന്നെയാണ് വത്തിക്കാൻ, അതിരൂപതയുടെ ഭരണ ചുമതല ഏൽപിച്ചതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

ആർച്ച് ബിഷപ്പ് പദവിയോടെ തന്നെ ആൻറണി കരിയിലിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അതിരൂപതക്ക് ഭരണഘടനാ ചുമതലയുള്ള പുതിയ ആർച്ച് ബിഷപ്പ് വേണമെന്ന് മുൻ സിനഡുകളിലും ആവശ്യം ഉയർന്നിരുന്നു. അതിരൂപതയെ ഇതു വരെ ശുശ്രൂഷിച്ച ബിഷപ്പ് ജേക്കബ് മനത്തോടത്തിനോടുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Read More: മാർ ആലഞ്ചേരി ഒഴിഞ്ഞു, അങ്കമാലി അതിരൂപതാ ബിഷപ്പ് ഇനി മാർ ആന്‍റണി കരിയിൽ